Malappuram
മലപ്പുറം താനൂര്‍ ഉണ്യാലില്‍ നബിദിന റാലിക്കിടെ ഇരുവിഭാഗം സുന്നി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ആറ് പേര്‍ക്ക് വെട്ടേറ്റു. ഇന്ന് രാവിലെയായിരുന്നു സംഭവം. സുന്നി ഇ.കെ-എ.പി വിഭാഗക്കാര്‍ തമ്മിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, പിന്നീട് ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
സംഘര്‍ഷം സിപിഎം മുസ്ലീം ലീഗ് സംഘര്‍ഷമായി വളരാന്‍ സാധ്യതയുള്ളതിനാല്‍ കനത്ത സുരക്ഷയാണ് പ്രദേശത്ത് പോലീസ് ഒരുക്കിയിരിക്കുന്നത്. എ.പി വിഭാഗം സുന്നികള്‍ സിപിഎം പ്രവര്‍ത്തകരും ഇ.കെ വിഭാഗം മുസ്ലീം ലീഗ് പ്രവര്‍ത്തകരുമാണ്. മുമ്പ് ഇത്തരത്തില്‍ ഉണ്ടായ സംഭവങ്ങള്‍ രാഷ്ട്രീയ സംഘര്‍ഷമായി മാറിയിട്ടുണ്ട്.