Skip to main content
kozhikode

 kodiyeri car

ജനജാഗ്രതാ യാത്രയില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ കാര്‍ ഉപയോഗിച്ച സംഭവം പാര്‍ട്ടി അന്വേഷിക്കുമെന്ന് ജാഥാ ക്യാപ്റ്റന്‍ കൂടിയായ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വാഹനം ഏര്‍പ്പാടാക്കിയത് സി.പി.എം പ്രാദേശിക നേതൃത്വമാണെന്നും വാഹനത്തിന്റെ ഉടമയെനോക്കിയല്ല വാഹമുപയോഗിച്ചതെന്നും കോടിയേരി പറഞ്ഞു

 

കൊടുവള്ളിയില്‍ പാര്‍ട്ടിക്ക് സ്വന്തമായി വാഹനമില്ല. അതുകൊണ്ട് പാര്‍ട്ടി പരിപാടികള്‍ക്കായി മറ്റ് വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കാറാണ് പതിവ്.ജനജാഗ്രതാ യാത്ര ബുധനാഴ്ച കോഴിക്കോട്ട് എത്തിയപ്പോഴാണ്, സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ കാരാട്ട് ഫൈസലിന്റെ വാഹനത്തില്‍ കോടിയേരി യാത്ര ചെയ്തത്. 2014 മാര്‍ച്ച് 27ന് ആണ് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ ഡി.ആര്‍.ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്) കാരാട്ട് ഫൈസലിനെ അറസ്റ്റ് ചെയ്തത്. സംഭവം വിവാദമായതോടെ  കോടിയേരി വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു.