Skip to main content
Delhi

hadiya case

ഹാദിയ കേസില്‍ പെണ്‍കുട്ടിക്ക് പറയാനുള്ളതും കേള്‍ക്കുമെന്ന് സുപ്രിം കോടതി.  കേസില്‍ ഹൈക്കോടതിക്ക് എങ്ങനെ വിവാഹം റദ്ദാക്കാന്‍ കഴിയുമെന്നും സുപ്രീം കോടതി ചോദിച്ചു. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയാണ് ഹൈക്കോടത്തിയില്‍ കേസുമായി ബന്ധപ്പെട്ട് വന്നത് ഇത് വിവാഹം റദ്ദാക്കുന്നതിലേക്ക് എങ്ങനെ എത്തി എന്ന് കോടതി ആരാഞ്ഞു

 

ഹാദിയയെ തടവില്‍ വാക്കാന്‍ പിതാവിനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ എന്‍.ഐ.എ അഭിഭാഷകനും ഷെഫിന്‍ ജഹാന്റെ അഭിഭാഷകനും തമ്മില്‍ ശക്തമായ വാഗ്വാദമാണ് കോടതിയില്‍ ഉണ്ടായത്.വിവാഹവും എന്‍.ഐ.എ അന്വേഷണവും രണ്ടാണെന്നും കോടതി പറഞ്ഞു.ഈ മാസം 30ന് വീണ്ടും കേസ് പരിഗണിക്കുമെന്നും കോടതി അറിയിച്ചു.