Fri, 06-10-2017 03:27:42 PM ;
Bengaluru
കര്‍ണാടകയിലെ രാമനഗരിയില്‍ പുലര്‍ച്ചെ കാറും ട്രക്കും കൂട്ടിയിടിച്ച് നാല് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു. ബെംഗളൂരു രാജരാജേശ്വരി മെഡി. കോളജ്, വെല്ലൂര്‍ VITU കോളജ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളായ ജോയല്‍, ദിവ്യ, നിഖിത്, ജീന എന്നിവരാണ് മരിച്ചത്.ഇവര്‍ നാലുപേരും പത്തനം തിട്ട സ്വദേശികളാണ്.
ബെംഗളുരു മൈസുരു ദേശീയപാതയില്‍ പുലര്‍ച്ചെ 3.45 നായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ റോഡിലെ മീഡിയനിലിടിച്ചതിനു ശേഷം എതിര വന്ന.ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. നാല് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു,അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു.