Skip to main content
Kochi


thuravoor, viswambharan

അദ്ധ്യാപകനും എഴുത്തുകാരനും ചിന്തകനുമായ പ്രൊഫ തുറവൂര്‍ വിശ്വംഭരന്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം.അര്‍ബുദ രോഗബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. അയ്യപ്പന്‍ കാവിലെ വീട്ടില്‍ വച്ചാണ് സംസ്‌കാരം.

 

തപസ്യ കലാസാഹിത്യവേദിയുടെ അധ്യക്ഷനായിരുന്ന തുറവൂര്‍ വിശ്വംഭരന്‍ മഹാഭാരതത്തിന്റെ വ്യഖ്യാനത്തിലൂടെയാണ് മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയനാകുന്നത്. മഹാഭാരതത്തെ ആസ്പദമാക്കി നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. മഹാഭാതത്തിന്റെ തത്വ ചിന്തളെ ലളിതമായി അവതരിപ്പിച്ച വ്യക്തിയായിരുന്നു വിശ്വംഭരന്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ആയിരുന്നു അദ്ദേഹം. എറണാകുളം മഹാരാജാസ് കോളേജില്‍ 25 വര്‍ഷത്തോളം അദ്ധ്യാപകനായിരുന്നു. ജന്മഭൂമി പത്രത്തിന്റെ എഡിറ്റര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

ആലപ്പുഴയിലെ തുറവൂരില്‍ 1943 ല്‍ ആയിരുന്നു ജനനം. കാഞ്ചനയാണ് ഭാര്യ. മക്കള്‍ സുമ, മഞ്ജു.