യെമനില്‍ നിന്നും ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ.ടോം ഉഴുന്നാലിലിലിനെ മോചിപ്പിച്ചു. ഒമാന്‍ സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്നാണ് മോചനം സാധ്യമായത്.ഒമാന്‍ സമയം ചൊവ്വാഴ്ച രാവിലെയാണ് ഫാ. ടോം ഒഴുന്നാലില്‍ മോചിതനായത്. ഉച്ചകഴിഞ്ഞ് ഒമാന്‍ മാധ്യമങ്ങളാണ് മോചന വിവരം റിപ്പോര്‍ട്ട് ചെയ്തത്.
മോചന വാര്‍ത്ത കേന്ദ്ര സര്‍ക്കാരും സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് വാര്‍ത്ത സ്ഥിരീകരിച്ചത്. അദ്ദേഹത്തെ യെമനില്‍ നിന്ന് മസ്‌കറ്റില്‍ എത്തിച്ചിട്ടുണ്ട്.അടുത്ത ദിവസം തന്നെ അദ്ദേഹത്തെ കേരളത്തിലേക്ക് എത്തിക്കുമെന്നാണ് അറിയുന്നത്.
ഭീകരര്‍ 2016 മാര്‍ച്ച് നാലിനാണു യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്റെ വൃദ്ധസദനം അക്രമിച്ച ശേഷം നാലു കന്യാസ്ത്രീകളെയും നിരവധി അന്തേവാസികളെയും വധിക്കുകയും ഫാ. ടോമിനെ തട്ടിക്കൊണ്ടുപോവുകയും ചെയ്തത്.
പിന്നീട് ഫാ.ടോമിനെ മോചിപ്പിക്കാന്‍ വന്‍ തുക മോചനദ്രവ്യം നല്‍കണമെന്ന് ഭീകരര്‍ ആവശ്യപ്പെടുകയും ഫാ ടോമിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടുകയും ചെയ്തിരുന്നു.
പാലാ രാമപുരം സ്വദേശിയാണ് ഫാ. ടോം ഉഴുന്നാലില്‍