Sun, 25-09-2022 12:40:48 PM ;

ഹിജാബ് ധരിക്കാതിരുന്നതിൻറെ പേരിലാണ് മഹ്സ അമിനി പോലീസ് പിടിയിലാകുന്നത്. ഇസ്ലാം മതരാഷ്ട്രമായ ഇറാനിലെ വിദ്യാസമ്പന്നയായ മെഹ്സ അമിനി ഹിജാബ് ധരിക്കാതെ പൊതുസ്ഥലത്ത് വന്നത് അബദ്ധമായല്ല. നിശബ്ദമായിരുന്നുവെങ്കിലും , പുത്തൻ സാങ്കേതികവിദ്യയിലൂടെ മാറിയ ലോകത്തിൻറെ വിളിയോട് പ്രതികരിച്ചാണ് മെഹ്സാ അമിനി ഹിജാബ് ഉപേക്ഷിച്ച് നഗരവീഥിയിലെത്തിയത്.
ഇന്നിപ്പോൾ ഇറാൻ കലാപത്തിൽ കത്തിയമരുന്നു. മതത്തിൻറെ തീവ്ര ആധിപത്യത്തിൽ നിന്ന് പുറത്തുവരാനുള്ള ഒരു ജനതയുടെ തീരുമാനമാണ് ഇറാനിലെ വർത്തമാനകാല കലാപം പ്രഖ്യാപിക്കുന്നത്. കലാപത്തിൽ ഏറ്റവും ശ്രദ്ധേയമായത് സ്ത്രീകൾ തങ്ങളുടെ ഹിജാബ് പരസ്യമായി കത്തിച്ചുകൊണ്ട് പുരുഷന്മാരെക്കാൾ സാന്നിദ്ധ്യമറിയിച്ചു കൊണ്ട് മുന്നേറുന്നതാണ്. ഇസ്ലാം മതം അതിൻ്റെ ആധിപത്യം ഉറപ്പാക്കുന്നത് സ്ത്രീകളുടെ മേൽ തീവ്രമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാണ് .അതിനെയാണ് ഇറാനി പെണ്ണുങ്ങൾ തകർത്തെറിയുന്നത്. വിദ്യാർത്ഥികൾ സർവ്വകലാശാലയുടെ പ്രധാന കവാടങ്ങളിൽ ഇറാൻ്റെ പരമോന്നത അധ്യക്ഷൻ അൽ ഖമേനിയുടെ ചിത്രം തകർത്തുകൊണ്ട് ഇളക്കിമാറ്റുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് സ്ത്രീകളുടെയും സമൂഹത്തിൻ്റെെയും മേൽ ഇതുവരെ ഉണ്ടായിരുന്നതുപോലെ മതത്തിന് എക്കാലവും ആധിപത്യം തുടരാൻ സാധിക്കുകയില്ല എന്നുള്ള ഉറച്ച പ്രഖ്യാപനമാണ്.