Skip to main content

മലയാളികളില്‍ നല്ലൊരു ശതമാനം താമസിയാതെ യു.എ.ഇ പൗരന്മാരുമാകും. യു.എ.ഇയില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്ക് പൗരത്വം നല്‍കുവാന്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷൈഖ് മുഹമ്മദ് ബിന്‍ റഷിദ് അല്‍ മക്ദം തീരുമാനിച്ചിരിക്കുന്നു. ഈ ഒരു നീക്കത്തിലൂടെ യു.എ.ഇ പൗരന്മാരാകുന്ന വിദേശികളില്‍ നല്ലൊരു ശതമാനവും മലയാളികളാവാനാണ് സാധ്യത. ദുബായില്‍ മലയാളികളുടെ സാന്നിധ്യം അത്ര വലുതാണ്. പലപ്പോഴും പലരും തമാശയായി പറയാറുണ്ട് കേരളത്തിന്റെ മറ്റൊരു ജില്ല പോലെയാണ് ദുബായ് എന്നത്. 

ഈ ഒരു തീരുമാനം മറ്റ് അര്‍ത്ഥതലത്തിലും നിരീക്ഷിക്കാവുന്നതാണ്. കാരണം ഇന്ന് കേരളത്തില്‍ നടക്കുന്ന പല അഴിമതി കഥകളുടെയും ഇടപാടുകള്‍ നടക്കുന്ന സ്ഥലം ദുബായ് ആണ്. പൗരത്വം വരുന്നതോടു കൂടി ഇതിന്റെ സാധ്യത എത്രത്തോളം വ്യാപിക്കും എന്നത് കണ്ടുതന്നെ മനസ്സിലാക്കേണ്ടതാണ്. നിലവില്‍ കേരളവും ദുബായും തമ്മിലുള്ള അടുപ്പത്തിന്റെ പശ്ചാത്തലത്തില്‍ അത്തരം സാധ്യതകള്‍ വളരെ അധികം തുറന്നു കിട്ടുന്നു എന്നതില്‍ സംശയമില്ല.