Skip to main content
Delhi

 Imran-Modi

ഉഭയകക്ഷി ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു. ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്താമെന്ന നിര്‍ദേശവും ഇമ്രാന്‍ ഖാന്‍ കത്തില്‍ മുന്നോട്ടു വച്ചിട്ടുണ്ട്.

 

ഭീകരവാദത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പാക്കിസ്ഥാന്‍ തയ്യാറാണെന്നും കൂടാതെ വ്യാപാരം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം, ആധ്യാത്മിക വിനോദസഞ്ചാരം, മനുഷ്യാവകാശ വിഷയങ്ങള്‍ എന്നിവയെ കുറിച്ചും ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തേണ്ടത് പ്രധാനമാണെന്നും ഇമ്രാന്‍ ഖാന്‍ കത്തില്‍ വ്യക്തമാക്കുന്നു. 2015 ന് ശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടന്നിട്ടില്ല