കങ്കണയുടെ വിഷംചീറ്റും ട്വീറ്റുകള്‍ ഇനി ഇല്ല; അക്കൗണ്ടിന് പൂട്ടിട്ട് ട്വിറ്റര്‍

Glint desk
Tue, 04-05-2021 04:42:09 PM ;

മതവിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുന്ന ട്വീറ്റുകളുമായി നിരന്തരമെത്തുന്ന കങ്കണ റണാവത്തിന് ട്വിറ്ററിന്റെ പൂട്ട്. കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തു. പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിജയത്തിന് പിന്നാലെ വിദ്വേഷം ജനിപ്പിക്കുന്ന നിരവധി ട്വീറ്റുകളാണ് കങ്കണയുടെ ഹാന്‍ഡിലില്‍ നിന്നെത്തിയത്. ബംഗാളില്‍ രാഷ്ട്രപതി ഭരണം വേണം, ബംഗാളിനെ മമത മറ്റൊരു കാശ്മീരാക്കി മാറ്റുന്നു എന്നിങ്ങനെയായിരുന്നു ട്വീറ്റുകള്‍. മുസ്ലിങ്ങള്‍ക്കെതിരെ വിഷലിപ്തമായ പ്രചരണവും മോദിയെ വിമര്‍ശിക്കുന്ന ബോളിവുഡിലെ സഹതാരങ്ങള്‍ക്കെതിരെ വ്യക്തിഹത്യ നിറഞ്ഞ പ്രചരണവും കങ്കണ റണാവത് തുടര്‍ന്നിരുന്നു.

ആമസോണ്‍ പ്രൈമിലെ താണ്ഡവ് സീരിസിനെ കുറിച്ച് വിദ്വേഷ പരാമര്‍ശം നടത്തിയതിന് കങ്കണയുടെ അക്കൗണ്ട് നേരത്തെ താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തിരുന്നതാണ്. കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് എന്നത്തേക്കുമായി സസ്പെന്‍ഡ് ചെയ്തതാണെന്ന് ട്വിറ്റര്‍ വക്താവിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ്. ഹേറ്റ്ഫുള്‍ കണ്ടക്ട് പോളിസിയും അബ്യൂസിവ് ബിഹേവിയര്‍ പോളിസിയും പ്രകാരം ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചതാണെന്നും വക്താവ്.

Tags: