ട്വിറ്ററിന് മുന്നറിയിപ്പുമായി കേന്ദ്രം; ഉത്തരവ് നടപ്പാക്കണം

Glint desk
Thu, 11-02-2021 11:24:30 AM ;

കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തിന് പിന്നാലെ ട്വിറ്ററിന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. സ്വന്തം നിയമം എന്തായാലും ട്വിറ്റര്‍ ഇന്ത്യന്‍ നിയമത്തെ ബഹുമാനിക്കണമെന്ന കര്‍ശന നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. ഐ.ടി വകുപ്പിന് കീഴിലുള്ള 69 എ വകുപ്പ് വെച്ചാണ് കേന്ദ്രം ട്വിറ്ററിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

#ModiPlanningFarmerGenocide എന്ന ഹാഷ്ടാഗിലുള്ള 257 ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ നീക്കണമെന്ന് ആവശ്യപ്പെട്ടിട്ട് 126 അക്കൗണ്ടുകളാണ് ട്വിറ്റര്‍ ബ്ലോക്ക് ചെയ്തത്. സര്‍ക്കാരിന്റെ പട്ടികയില്‍ കാരവന്‍ മാഗസിന്‍ (@thecaravanindia), സിപിഎം നേതാവ് മുഹമ്മദ് സലിം (@salimdotcomrade), ആക്ടിവിസ്റ്റ് ഹന്‍സ്രാജ് മീണ (@HansrajMeena), കിസാന്‍ ഏകതാ മോര്‍ച്ച (@Kisanektamorcha), ബികെയു ഏകതാ ഉഗ്രഹന്‍ (@Bkuektaugrahan) എന്നിവയും ഉണ്ടായിരുന്നു.വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച ഖലിസ്ഥാനി, പാക്കിസ്ഥാനി ബന്ധമുള്ള 1178 ട്വിറ്റര്‍ അക്കൗണ്ടുകളില്‍ 583 എണ്ണം മാത്രമേ ബ്ലോക്ക് ആക്കിയിട്ടുള്ളൂ. ട്വിറ്ററിന്റെ ഈ നീക്കങ്ങളില്‍ കേന്ദ്രം തൃപ്തരല്ല.

യു.എസിലെ ക്യാപ്പിറ്റല്‍ മന്ദിരത്തിലും ചെങ്കോട്ടയിലും നടന്ന അക്രമങ്ങളെ ട്വിറ്റര്‍ രണ്ടു രീതിയില്‍ കാണുന്നതില്‍ കേന്ദ്ര ഐ.ടി സെക്രട്ടറി അജയ് പ്രകാശ് സാവ്‌ഹ്നെയ് അതൃപ്തി രേഖപ്പെടുത്തി.

Tags: