പൊതുജനാഭിപ്രായം മാനിക്കുന്ന മുഖ്യമന്ത്രിമാര്‍ ഇപ്പോഴുമുണ്ടെന്ന് അറിഞ്ഞതില്‍ സന്തോഷം; പ്രശാന്ത് ഭൂഷണ്‍

Glint desk
Mon, 23-11-2020 06:02:27 PM ;

പൊതുജനാഭിപ്രായം മാനിക്കുന്ന മുഖ്യമന്ത്രിമാര്‍ ഇപ്പോഴുമുണ്ടെന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ടാഗ് ചെയ്തുകൊണ്ട്  പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റ്. പോലീസ് നിയമഭേദഗതി തല്‍ക്കാലം നടപ്പാക്കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികരണം. നേരത്തെ നിയമഭേദഗതിയെ വിമര്‍ശിച്ചും അദ്ദേഹം രംഗത്തെത്തിയിരുന്നു.

രജ്ദീപ് സര്‍ദേശായിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചത്. 'ഈ വാര്‍ത്തയറിഞ്ഞതില്‍ സന്തോഷം. പൊതുജനാഭിപ്രായം മാനിക്കുന്ന മുഖ്യമന്ത്രിമാര്‍ ഇപ്പോഴുമുണ്ടെന്ന് അറിയുന്നത് സന്തോഷകരമാണ്', എന്ന് പ്രശാന്ത് ഭൂഷണ്‍ കുറിച്ചു.

പോലീസ് നിയമഭേദഗതിക്കെതിരെ ജനരോഷം ശക്തമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയമം നടപ്പാക്കുന്നതില്‍ നിന്ന് പിന്നോട്ടു പോയത്. വിശദമായ ചര്‍ച്ച നടത്തി, എല്ലാ ഭാഗത്തുനിന്നും അഭിപ്രായം കേട്ടായിരിക്കും ഇക്കാര്യത്തില്‍ തുടര്‍ നടപടി സ്വീകരിക്കുകയെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.

Tags: