Skip to main content

ഹത്‌റാസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രം പെണ്‍ക്കുട്ടിയുടെ വീട്ടിലേക്ക് പോകാന്‍ അനുമതി ലഭിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് മാധ്യമവിലക്ക് നീക്കിയതെന്നാണ് വിവരം. 

കൂട്ടബലാത്സംഗത്തിന് ഇരയായ പത്തൊന്‍പതുകാരി ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ വച്ച് കഴിഞ്ഞ ദിവസം രാവിലെയാണ് മരിച്ചത്. അമ്മയ്ക്കും സഹോദരനും ഒപ്പം പുല്ല് പറിക്കാന്‍ പോയ പെണ്‍കുട്ടിയാണ് കൂട്ടബലാല്‍ത്സംഗത്തിന് ഇരയായത്. പെണ്‍ക്കുട്ടിയെ കൊലപ്പെടുത്താനായി ഷോള്‍ കഴുത്തില്‍ മുറുക്കിയിരുന്നു. കുട്ടിയുടെ നാക്ക് മുറിഞ്ഞ് പോയ നിലയിലും കൈ കാലുകള്‍ തളര്‍ന്ന നിലയിലും ആയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പെണ്‍ക്കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ പോലീസ് തിടുക്കം കൂട്ടിയത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. യു.പി പോലീസിന്റെ നടപടിക്കെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധമാണ് അരങ്ങേറുന്നത്.