അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യക്കേസ് മറ്റൊരു ബെഞ്ചിന്റെ പരിഗണനയക്കായി സെപ്റ്റംബര്‍ പത്തിലേക്ക് മാറ്റിവെച്ചു. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. മാപ്പ് പറയാന്‍ തയ്യാറല്ലെന്ന പ്രശാന്ത് ഭൂഷന്റെ നിലപാടിനെ തുടര്‍ന്നാണ് ഇന്ന് വിധി പറയാന്‍ മാറ്റിവെച്ച കേസ് സെപ്റ്റംബര്‍ പത്തിലേക്ക് മാറ്റിയത്.
ശിക്ഷയെന്തെന്നതല്ല ഇവിടുത്തെ വിഷയം. ഇത് ഈ സ്ഥാപനത്തിനോടുള്ള വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. ആശ്വാസത്തിനുവേണ്ടിയാണ് ജനം കോടതിയെ സമീപിക്കുന്നത്. അപ്പോള്‍ വിശ്വാസത്തില്‍ ഇളക്കം തട്ടിയാല്‍ അതൊരു പ്രശ്നമാവും. കേസ് പരിഗണിച്ചു കൊണ്ട് കോടതി പറഞ്ഞു.