രാജസ്ഥാന്‍ വിശ്വാസവോട്ടെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം

Glint desk
Fri, 14-08-2020 05:12:06 PM ;

രാജസ്ഥാന്‍ നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ അശോക് ഗെഹ്‌ലോത് സര്‍ക്കാരിന് വിജയം. ശബ്ദവോട്ടോടെയാണ് വിശ്വാസവോട്ടെടുപ്പ് നേടിയത്. 200 അംഗ സഭയില്‍ 101 പേരുടെ ഭൂരിപക്ഷമായിരുന്നു ഗെഹ്‌ലോതിന് വേണ്ടിയിരുന്നത്. 125 അംഗങ്ങളുടെ പിന്തുണ ലഭിച്ചു. ഇനി 6 മാസത്തേക്ക് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനാകില്ല. 

അശോക് ഗലോട്ട് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ യുവ മുഖമായ സച്ചിന്‍ പൈലറ്റ് രംഗത്തെത്തിയതോടെയാണ് രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. 19 എംഎല്‍എമാരും സച്ചിനൊപ്പം പോയി. സച്ചിന്‍ പൈലറ്റിനെ തങ്ങള്‍ക്കൊപ്പം കൂട്ടാന്‍ ബിജെപിയും കളത്തിലിറങ്ങിയതോടെ രാജസ്ഥാനിലും റിസോര്‍ട്ട് രാഷ്ട്രീയത്തിന് കളമൊരുങ്ങി. കേസ് കോടതി കയറിയെങ്കിലും പ്രതിസന്ധികള്‍ക്കൊടുവില്‍ ബിജെപിയിലേക്ക് പോകില്ലെന്ന് വ്യക്തമാക്കി സച്ചിന്‍ കോണ്‍ഗ്രസ് പാളയത്തിലേക്ക് തന്നെ മടങ്ങുകയായിരുന്നു.

Tags: