ആദായ നികുതി പിരിക്കല്‍ സുതാര്യമാക്കുന്നതിനായി സുതാര്യ നികുതിപിരിവ്-സത്യസന്ധരെ ആദരിക്കല്‍ എന്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കൃത്യമായി നികുതി നല്‍കുന്നവരെ സഹായിക്കാനുള്ള പ്ലാറ്റ്ഫോമാണ് തയ്യാറാക്കിയിട്ടുള്ളത്. നികുതി നടപടിക്രമങ്ങള്‍ ലളിതമായി ആര്‍ക്കും നല്കാവുന്ന തരത്തില്‍ പരിഷ്കരിക്കുകയാണ് ചെയ്തിരിക്കുന്നത്. നികുതി സംവിധാനത്തില്‍ സുതാര്യത ഉറപ്പാക്കുക, നികുതിദായകരെ ശാക്തീകരിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പദ്ധതിയുടെ ഉദ്ഘാടനം നടത്തിയത്.
മന്ത്രിമാരായ നിര്‍മലാ സീതാരാമന്, അനുരാഗ് ഠാക്കൂര്‍, ആദായനികുതി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ചേംബര്‍ ഓഫ് കൊമേഴ്സ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ സംഘടന, പ്രമുഖ അഭിഭാഷകര്‍ തുടങ്ങിയവര്‍ വീഡിയോ വഴിയുള്ള ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.