Skip to main content

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോത് നിയമസഭ വിളിച്ചു ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട അപേക്ഷ ഗവര്‍ണര്‍ കല്‍രാജ് മിശ്ര രണ്ടാം തവണയും നിരസിച്ചു. സംസ്ഥാന പാര്‍ലമെന്ററികാര്യ വകുപ്പിന് നിയമസഭ ചേരുന്നതുമായി ബന്ധപ്പെട്ട ഫയലുകള്‍ ഗവര്‍ണര്‍ തിരിച്ചയച്ചു. ഒപ്പം സര്‍ക്കാരില്‍ നിന്ന് ഗവര്‍ണര്‍ കൂടുതല്‍ വിവരങ്ങള്‍ ആരായുകയും ചെയ്തു. വെള്ളിയാഴ്ച മുതല്‍ നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കണമെന്നായിരുന്നു ഗെഹ്ലോതിന്റെ ആവശ്യം.

തീയതിയോ കാരണമോ വ്യക്തമാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആദ്യത്തെ അപേക്ഷ കല്‍രാജ് മിശ്ര തള്ളിയത്. 

ബി.ജെ.പിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഗവര്‍ണറുടെ നടപടിയെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. എന്നാല്‍ കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ ഗവര്‍ണര്‍ തള്ളി. നിയമസഭ വിളിക്കാന്‍ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട് എന്നാണ് ഗവര്‍ണര്‍ ഇതിനോട് പ്രതികരിച്ചത്.