രാജസ്ഥാനിലെ വിമത എം.എല്‍.എമാര്‍ക്കെതിരെ നടപടിയെടുക്കരുതെന്നും തല്‍സ്ഥിതി തുടരണമെന്നും സ്പീക്കറോട് രാജസ്ഥാന്‍ ഹൈക്കോടതി . ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനെ കൂടി കക്ഷിചേര്‍ക്കാനുള്ള സച്ചിന്‍ പൈലറ്റ് വിഭാഗത്തിന്റെ അപേക്ഷ കോടതി അംഗീകരിച്ചു. ഇനി കേസില്‍ വിശദമായ വാദം കേട്ടതിന് ശേഷമായിരിക്കും വിധിയുണ്ടാവുക. അതുവരെ നിലവിലെ സ്ഥിതി തുടരണമെന്നാണ് കോടതി നിര്‍ദേശം.
ഹര്‍ജിയില്‍ കോടതി ഇന്ന് വിധിപറയാനിരിക്കെ അവസാന നിമിഷമാണ് കേന്ദ്രസര്‍ക്കാരിനെ കൂടി കക്ഷിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സച്ചിന്‍ പൈലറ്റ് വിഭാഗം അപേക്ഷ നല്‍കിയത്. തുടര്‍ന്ന് കോടതി ഇത് അനുവദിക്കുകയായിരുന്നു.