ട്രാന്‍സ്ജെന്‍ഡര്‍മാര്‍ കുടുംബഭരണം നടത്തുന്ന കുടുംബത്തെയും സെന്‍സസില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായി. ആഭ്യന്തരവകുപ്പ് മന്ത്രാലയമാണ് ഇതിനെ സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. 2011ലെ സെന്‍സസ് പ്രകാരം കുടുംബങ്ങളുടെ കണക്കെടുപ്പില്‍ കുടുംബഭരണം നടത്തുന്നത് സ്ത്രീ അല്ലെങ്കില്‍ പുരുഷന് എന്ന വിവരങ്ങളെ ഉള്‍പ്പെടുത്തിയിരുന്നുളളു. ട്രാന്‍സ്ജെന്‍ഡര്‍ എന്ന ഒരു കോളം അതില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
ഒരോ കുടുംബത്തെയും സംബന്ധിച്ച 31 ചോദ്യങ്ങള്‍ ഉണ്ടാക്കി അവയുടെ ഉത്തരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കുടുംബ സെന്‍സസ് പൂര്‍ത്തിയാക്കുന്നത്. ഏപ്രില്‍ 1 മുതല്‍ സെപ്തംബര്‍ 30 വരെയാണ് സെന്‍സസ് തയ്യാറാക്കുന്ന സമയം.