NEW DELHI
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിച്ചു.ആറു ദിവസത്തിനിടെ പെട്രോൾവില ലിറ്ററിന് 1.59 രൂപയും ഡീസലിന് 1.31 രൂപയും വർധിച്ചു. ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 0.29 പൈസ കൂടി 73.91 രൂപയും ഡീസലിന്റെ വില 0.19 പൈസ കൂടി 66.93 രൂപയുമാണ്. അതേസമയം മുംബൈയില്‍ പെട്രോളിന്റെ വില 0.28 പൈസ കൂടി 79.57 രൂപയും ഡീസലിന്റെ വില 0.21 പൈസ കൂടി 70.22 രൂപയുമാണ്.
ഇതോടെ കൊച്ചി നഗരത്തിൽ ഒരു ലീറ്റർ പെട്രോളിന്റെ വില 83.76 രൂപയായി ഉയർന്നു