Skip to main content
kolkata

modi, mamata

പശ്ചിമ ബംഗാളില്‍ 40 തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരാന്‍ തയാറായി നില്‍ക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എം.എല്‍.എമാര്‍ തന്നെ സമീപിച്ചിരുന്നു. ഇവര്‍ ബി.ജെ.പിയുമായി നിരന്തരമായി ബന്ധം പുലര്‍ത്തുന്നുണ്ട്. ലോക് സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ അവര്‍ പാര്‍ട്ടിവിട്ടെത്തുമെന്നും മോദി അവകാശപ്പെട്ടു.  ബംഗാളിലെ സെറാംപൂരിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവെയാണ് നരേന്ദ്ര മോദയുടെ അവകാശവാദം.

 

പശ്ചിമബംഗാളില്‍ ആകെ 295 സീറ്റുകളാണുള്ളത്. ഇതില്‍ 211 സീറ്റുകളും നേടി വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് മമതാ ബാനര്‍ജി അധികാരത്തില്‍ തുടരുന്നത്. കേവലഭൂരിപക്ഷത്തിന് വേണ്ടത് 148 സീറ്റുകളും. അതുകൊണ്ട് 40 എം.എല്‍.എമാര്‍ കൂട്ടത്തോടെ ക്യാംപ് വിട്ടാലും അധികാരത്തിന് പ്രശ്‌നമൊന്നും വരില്ല. പക്ഷേ, നാല്‍പ്പത് പേര്‍ ഒറ്റയടിക്ക് ക്യാംപ് വിടുമെന്ന വെളിപ്പെടുത്തല്‍ വലിയ വിവാദമാകുമെന്നുറപ്പാണ്.