Skip to main content
Varanasi

Narendra Modi

പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മുന്‍നിര എന്‍.ഡി.എ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പത്രികാ സമര്‍പ്പണം. പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി ഇന്നലെ വാരാണസിയില്‍ വമ്പന്‍
റോഡ് ഷോ  മോദി നടത്തിയിരുന്നു.

 

മോദിയെ കാണാന്‍ വന്‍ ജനക്കൂട്ടമാണ് വാരാണസി കളട്രേറ്റിന് മുന്നില്‍ കൂടിനില്‍ക്കുന്നത്. ഇക്കുറി ആറുലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് ബി.ജെ.പി വാരാണസിയില്‍ ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസും, എസ്പി-ബിഎസ്പി സഖ്യവും ശക്തരായ സ്ഥാനാര്‍ഥികളെയല്ല നിര്‍ത്തിയിട്ടുള്ളത്.