Skip to main content
Delhi

Priyanka-Gandhi

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വാരാണസിയില്‍ നരേന്ദ്ര മോദിക്കെതിരെ  പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മത്സരിക്കാന്‍ പ്രിയങ്ക സന്നദ്ധത അറിയിച്ചെന്നാണ് വിവരം. നിലവില്‍ കിഴക്കന്‍ യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാണ് പ്രിയങ്ക. പ്രിയങ്ക മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡാകും എടുക്കുക.മെയ് 19-നാണ് വാരാണസിയില്‍ തിരഞ്ഞെടുപ്പ് നടക്കുക.

 

തിരഞ്ഞെടുപ്പ് ചുമതലയുള്ളതിനാല്‍ പ്രിയങ്ക മത്സരിക്കേണ്ടതില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. എന്നാല്‍ അവസാനഘട്ടത്തിലാണ് വാരാണസിയിലെ വോട്ടെടുപ്പ് എന്നതിനാല്‍ പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വം ചുമതലകളെ ബാധിക്കില്ലെന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ വിലയിരുത്തുന്നത്.

 

മോദിക്കെതിരെ പ്രിയങ്ക മത്സരിക്കുന്നത് വഴി ഉത്തര്‍പ്രദേശിലാകെ പാര്‍ട്ടിക്ക് മുന്നേറ്റമുണ്ടാക്കാനാവുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. പ്രിയങ്കയാണ് എതിര്‍ സ്ഥാനാര്‍ത്ഥിയെങ്കില്‍ മോദിക്ക് കൂടുതല്‍ സമയം മണ്ഡലത്തില്‍ ചെലവഴിക്കേണ്ടിവരുമെന്നും അത് മറ്റിടങ്ങളില്‍ തങ്ങള്‍ക്ക് അനുകൂല സാഹചര്യം ഒരുക്കുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.