പുല്‍വാമ ചാവേര്‍ ആക്രമണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പുല്‍വാമ ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണവുമായി സഹകരിക്കാന്‍ തങ്ങള്‍ ഒരുക്കമാണെന്നും സൈനിക നടപടി പരിധിവിട്ടാല്‍ തന്റെയോ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെയോ കൈകളില്‍ കാര്യം നില്‍ക്കില്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
രണ്ട് ഇന്ത്യന്‍ പൈലറ്റുമാര്‍ പാക്കിസ്ഥാന്റെ കസ്റ്റഡിയിലുണ്ടെന്നും ഇമ്രാന്‍ അറിയിച്ചു.