രുപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയില്‍; ഡോളറിന് 69 രൂപ

Glint Staff
Thu, 28-06-2018 12:53:44 PM ;
Delhi

 dollar-rupee

ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് കുത്തനെ ഇടിഞ്ഞ് 69 രൂപയിലെത്തി. രൂപയുടെ മൂല്യം 49 പൈസ താഴ്ന്നാണ് ഡോളറുമായുള്ള വിനിമയ നിരക്ക് 69.10 രൂപയിലെത്തിയത്. ഡോളറിനുള്ള ആവശ്യം വര്‍ദ്ധിച്ചതാണ് രൂപയുടം മൂല്യം കുത്തനെ ഇടിയാന്‍ കാരണം. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നവംബറോടെ നിര്‍ത്തിവയ്ക്കണമെന്ന് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളോട് അമേരിക്ക ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില വര്‍ദ്ധിക്കുകയും ചെയ്തു. ഇതും രുപയെ മോശമായി ബാധിച്ചു.

 

2013 ഓഗസ്റ്റ് 28ന് വിനിമയ നിരക്ക് 68.80 രൂപയായതായിരുന്നു ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരം. ക്രൂഡ് ഓയില്‍ നിരക്കിലെ വര്‍ദ്ധനയും വിനിമയ നിരക്കിലെ ഇടിവും ഇന്ത്യന്‍ സമ്പവ്യവസ്ഥയ്ക്ക് വെല്ലുവിളിലാണെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

 

 

Tags: