Skip to main content
London

 violence-against-women

ലോകത്ത് സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ലാത്തതും അപകടം നേരിടുന്നതുമായ രാജ്യം ഇന്ത്യയാണെന്ന് സര്‍വേ ഫലം. സ്ത്രീകളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 550 ഓളം വിദഗ്ധര്‍ക്കിടയില്‍ തോംസണ്‍ റോയിറ്റേഴ്‌സ് ഫൗണ്ടേഷന്‍ നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍.  ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന ലൈംഗികാതിക്രമങ്ങളും അടിമപ്പണിയ്ക്ക് നിര്‍ബന്ധിതരാകുന്ന സാഹചര്യവുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

 

വര്‍ഷങ്ങളായി യുദ്ധം തുടരുന്ന അഫ്ഗാനിസ്ഥാനും, സിറിയയും  സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യയെക്കേളും മുന്നിലാണ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളാണ് അഫ്ഗാനിസ്ഥാനും സിറിയയ്ക്കും. സൊമാലിയയും സൗദി അറേബ്യയുമാണ് നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്. ലൈംഗികാതിക്രമത്തിന്റെ കാര്യത്തില്‍ അമേരിക്ക മൂന്നാം സ്ഥാനത്തുണ്ട്.

 

ലോകത്തെ ഏത് രാജ്യത്താണ് സ്ത്രീകള്‍ ഏറ്റവും ഭീഷണി നേരിടുന്നത്? മോശം ആരോഗ്യ പരിപാലനം, മോശം സാമ്പത്തിക വിഭവങ്ങള്‍, മോശം സാംസ്‌കാരിക പാരമ്പര്യ സമ്പ്രദായങ്ങള്‍, ലൈംഗികാതിക്രമങ്ങളും പീഡനങ്ങള്‍ തുടങ്ങിയ ചോദ്യങ്ങളാണ് സര്‍വേയില്‍ ചോദിച്ചത്. മനുഷ്യക്കടത്ത്, ലൈംഗിക അടിമത്തം, നിര്‍ബന്ധിത ഗാര്‍ഹിക ജോലി, നിര്‍ബന്ധിത വിവാഹം, പെണ്‍ ഭ്രൂണ ഹത്യ എന്നിവയുടെ കാര്യത്തിലും സ്ത്രീകള്‍ക്ക് ഏറ്റവും അപകടം നിറഞ്ഞ രാജ്യവും ഇന്ത്യയാണെന്ന് സര്‍വേയോട് പ്രതികരിച്ചവര്‍ പറഞ്ഞു.