Delhi
പോക്സോ നിയമഭേദഗതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. 12 വയസില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പ് വരുത്തുന്നതാണ് ഭേദഗതി. 16 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്താല്‍ ലഭിക്കുന്ന കുറഞ്ഞശിക്ഷ 10 വര്‍ഷത്തില്‍നിന്ന് 20 വര്‍ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്.
ബലാത്സംഗ കേസുകളുടെ വിചാരണ നടപടികള്‍ വേഗത്തിലാക്കാനും തീരുമാനമായി. നിലവിലെ പോക്സോ നിയമപ്രകാരം കുറ്റക്കാര്‍ക്ക് ലഭിക്കുന്ന പരമാവധി ശിക്ഷ ജീവപര്യന്തമാണ്. കുറഞ്ഞ ശിക്ഷ ഏഴുവര്‍ഷവും. പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ ഇത് സംബന്ധിച്ച ബില്‍ അവതരിപ്പിക്കും.