എ.എ.പി എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി

Glint staff
Fri, 23-03-2018 05:50:39 PM ;
Delhi

Arvind-Kejriwal

ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. എംഎല്‍എമാരെ അയോഗ്യരാക്കിയത് രാഷ്ട്രപതി അംഗീകരിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചെങ്കിലും ഇത് കോടതി അംഗീകരിച്ചില്ല. കമ്മീഷന്റെ നടപടി തെറ്റാണെന്നും എംഎല്‍എമാരുടെ വാദം കേള്‍ക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനമെടുത്തതെന്നും കോടതി ചൂണ്ടിക്കാട്ടി.

 

തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ചോദ്യം ചെയ്തു കൊണ്ട് എം.എല്‍.എമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി തീരുമാനം ഉണ്ടായത്.

 

ആം ആദ്മിയുടെ പാര്‍ട്ടിയുടെ 21 എം.എല്‍.എമാരെ മന്ത്രിമാരുടെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ചിരുന്നു. എന്നാല്‍ ഈ നിയമനം 2016 സെപ്തംബറില്‍ ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയിരുന്നു. നിയമനം റദ്ദ് ചെയ്യുന്നത് വരെ എം.എല്‍.എമാര്‍ ഇരട്ടപ്പദവി വഹിച്ചെന്ന് പറഞ്ഞായിരുന്നു അയോഗ്യലാക്കല്‍.

 

'സത്യം വിജയിച്ചു. ഡല്‍ഹിയിലെ ജനങ്ങള്‍ തിരഞ്ഞെടുത്ത പ്രതിനിധികളെ തെറ്റായ രീതിയിലാണ് അയോഗ്യരാക്കിയത്. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഹൈക്കോടതി നീതി നല്‍കിയിരിക്കുന്നു' എന്ന് ഹൈക്കോടതി വിധിക്കു ശേഷം അരവിന്ദ് കെജരിവാള്‍ ട്വിറ്ററില്‍ പ്രതികരിച്ചു.

 

Tags: