Dubai
നടി ശ്രീദേവി ബാത്ത് ടബ്ബില്‍ മുങ്ങിയാണ് മരിച്ചത് എന്ന് റിപ്പോര്‍ട്ട്. ദുബായ് ആരോഗ്യ വകുപ്പ് പുറത്തുവിട്ട മരണ സര്‍ട്ടിഫിക്കറ്റില്‍ മരണകാരണമായി പറഞ്ഞിരിക്കുന്നത് മുങ്ങിമരണം എന്നാണ്.
ശ്രീദേവി ബോധരഹിതയായി ഹോട്ടലിലെ ബാത്ത് ടബ്ബില്‍ വീഴുകയായിരുന്നു, തുടര്‍ന്ന് ശ്വാസകോശത്തില്‍ വെള്ളം കയറി മരണപ്പെടുകായാണുണ്ടായത് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത. ശ്രീദേവിയുടെ ശരീരത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയതായും ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തെ ഹൃദയാഘാതം മൂലമാണ് ശ്രീദേവി മരിച്ചതെന്ന് ഫോറന്‍സിക് പരിശോധനാ ഫലം വന്നതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
ശ്രീദേവി ഇന്ത്യന്‍ സിനിമയുടെ മഹാ ലാഭം
https://www.lifeglint.com/content/scalemoviesl/18022501/actress-sridevi…