Chandigarh
മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് ടോയ്‌ലെറ്റിലിട്ടു. പഞ്ചാബിലെ ജലന്ദറിലാണ് സംഭവം. ജോഗിന്ദര്‍ നഗര്‍ നിവാസിയായ ആസാദ് സിംഗ് ഉറങ്ങി കിടക്കുമ്പോഴായിരുന്നു ഭാര്യ സുഖ്‌വന്ത് കൗറിന്റെ ആക്രമണം.
ആദ്യം ഒരു ഇരുമ്പ് വടി ഉപയോഗിച്ച് ആസാദിനെ തല്ലി ബോധം കെടുത്തി. ശേഷം കത്തി ഉപയോഗിച്ച് ജനനേന്ദ്രിയം മുറിച്ചെടുത്ത് ക്ലോസറ്റില്‍ ഇട്ട് ഫഌ് ചെയ്ത് കളയുകയായിരുന്നു.
രക്തം വാര്‍ന്നു കിടന്ന ആസാദിനെ വീട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ആസാദിന്റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
സുഖ്‌വന്ത് കൗറിനെതിരേ ആസാദിന്റെ പിതാവിന്റെ പരാതിയിന്മേല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.