ഡല്‍ഹിയില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ ബന്ധു പീഡിപ്പിച്ചു: കുട്ടി ഗുരുതരാവസ്ഥയില്‍

Glint staff
Tue, 30-01-2018 11:45:01 AM ;
Delhi

child-rape

എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ 28കാരനായ ബന്ധു പീഡിപ്പിച്ചു. വടക്കന്‍ ഡല്‍ഹിയിലെ ശകുര്‍പുര്‍ ബസ്തി മേഖലയിലാണ സംഭവം. കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

കൂലിപ്പണിക്കാരാണ് കുട്ടിയുടെ രക്ഷിതാക്കള്‍. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ അമ്മയാണ് രക്തത്തില്‍ കുളിച്ച് അബോധാവസ്ഥയില്‍ കിടക്കു കുട്ടിയെ കാന്നകാണുന്നത്. കുട്ടിയെ നോക്കാന്‍ ബന്ധുവായ സ്ത്രീയെ ഏല്‍പിച്ചിട്ടാണ് അമ്മ ജോലിക്ക് പോയത്. എന്നാല്‍ 28കാരനായ ബന്ധു കുട്ടിയെ കളിപ്പിക്കുന്നതുകണ്ട അവര്‍ കുറച്ചു സമയം സ്ഥലത്ത് നിന്ന് മാറി, ആ സമയത്താണ് അതിക്രമം നടന്ന്.

 

രക്തം വാര്‍ന്ന് ഒഴുകുകയായിരുന്ന കുഞ്ഞിനെ ഞായറാഴ്ച്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബലാത്സംഗം നടന്നിട്ടുണ്ടെന്ന് തെളിയുകയും ചെയ്തു. സംഭവം നടന്ന ഉടന്‍ തന്നെ പ്രതി രക്ഷപ്പെട്ടെങ്കിലും പോലീസ് ഇയാളെ പിടികൂടി. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും ഇയാള്‍ക്കെതിരെ പോക്‌സോ നിയമ പ്രകരമാണ് കേസെടുത്തിരിക്കുന്നതെന്നും പോലീസ് അറിയിച്ചു.

 

 

Tags: