Bhopal
ഭാര്യ ടി.വിയുടെ റിമോട്ട് നല്കാന് വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് ഭോപ്പാലിലാണ് സംഭവം നടന്നത്. ഹോട്ടല്‍ ജീവനക്കാരനായ ശങ്കര്‍ വിശ്വകര്‍മ്മയാണ് ആത്മഹത്യ ചെയ്തത്. ഇയാള്‍ സ്ഥിരം മദ്യപാനിയായിരുന്നെന്നും ചെറിയ കാര്യത്തിന് പോലും വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു.
സംഭവത്തില്‍ സി.ആര്.പി.സി സെക്ഷന്‍ 174 പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പൊന്നും ഇതുവരെ കണ്ടെടുത്തിട്ടില്ല.