Delhi
ഭരണഘടനയെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ കേന്ദ്ര നൈപുണ്യ വികസന സഹമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡെ ലോക്സഭയില്‍ മാപ്പ് പറഞ്ഞു. മതനിരപേക്ഷത എന്ന പദം ഭരണഘടനയില്‍ നിന്നൊഴിവാക്കണമെന്നായിരുന്നു ഹെഗ്ഡെയുടെ പ്രസ്താവന.
കര്‍ണാടകയിലെ കല്ബുര്ഗയില് നടന്ന പരിപാടിയിലാണ് ഭരണഘടന ഭേദഗതി ചെയ്ത് മതനിരപേക്ഷത (secular) എന്ന പദം ഒഴിവാക്കണമെന്ന് ഹെഗ്ഡെ പറഞ്ഞത്.
ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ഭരണഘടനയ്ക്ക് എതിരെ പോകാന്‍ കഴിയില്ലെന്നും ഭരണഘടനയെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പാര്‍ലമെന്റില്‍ വ്യക്തമാക്കി.മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം വലിയ പ്രതിഷേധമുയര്‍ത്തിയതിനെ തുടര്‍ന്നാണ് ഹെഗ്ഡെ ഖേദപ്രകടനം പ്രകടനം നട്ടിയത്.