Delhi
അഴിമതി കേസുകളില്‍ രാജ്യത്തെ മൂന്നാം സ്ഥാനം കേരളത്തിനെന്ന് ദേശീയ ക്രൈംറെക്കോര്‍ഡ് ബ്യൂറോയുടെ കണ്ടെത്തല്‍. പട്ടികയില്‍ ഒന്നാസ്ഥാനം മഹാരാഷ്ട്രയാണ്. 2014 മുതല്‍ 2016 വരെയുള്ള അഴിമതികേസുകളുടെ കണക്കാണ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ടിരിക്കുന്നത്. 1016 കേസുകളാണ് മഹാരാഷ്ട്രയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.
മഹാരാഷ്ട്രക്ക് പിന്നില്‍ 569 കേസുകളുമായി ഒഡീഷയാണ് രണ്ടാം സ്ഥാനത്തുള്ളത്. മൊത്തം 4439 അഴിമതി കേസുകളാണ് കഴിഞ്ഞ വര്‍ഷം രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.