Skip to main content
chennai

 Rajinikanth

രാഷ്ട്രീയ പ്രവേശന വാര്‍ത്തകള്‍ സജീവമാക്കിക്കൊണ്ട് സൂപ്പര്‍ താരം രജനീകാന്ത് വീണ്ടും ആരാധകരെ കാണാനൊരുങ്ങുന്നു. ഡിസംബര്‍ 26 മുതല്‍ 31 വരെ കോടമ്പാക്കത്തുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തിലായിരിക്കും രജനീകാന്ത് ആരാധകരെ കാണുക. രാവിലെ എട്ടു മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണിവരെയാണ് കൂടിക്കാഴ്ച ക്രമീരിച്ചിരിക്കുന്നത്.

 

തന്റെ  പിറന്നാള്‍ ദിനമായ ഡിസംബര്‍ 12ന്  രജനീകാന്ത് ആരാധകരെ കാണുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അന്നതുണ്ടായില്ല.   ഇക്കഴിഞ്ഞ മെയില്‍ നടന്ന ആരാധകസംഗമത്തില്‍ അദ്ദേഹം രാഷ്ട്രീയ പ്രവേശനത്തിനുള്ള സൂചന നല്‍കിയിരുന്നു. 'ദൈവഹിതമുണ്ടെങ്കില്‍ താന്‍ രാഷ്ട്രീയത്തിലെത്തുമെന്നും ആര്‍ക്കും തടയാന്‍ സാധിക്കില്ലെന്നു'മാണ് രജനി അന്ന് വ്യക്തമാക്കിയിരുന്നു. യുദ്ധം വരുമ്പോള്‍ നമുക്കൊരുമിക്കാമെന്ന് പറഞ്ഞാണ് സംഗമം അവസാനിപ്പിച്ചിരുന്നത്.

 

എന്നാല്‍ ഇനിയും രജനിയുടെ  മനസ്സിലിരുപ്പ് പുറത്തു വന്നിട്ടില്ല. ഇതിനിടയില്‍ കമലഹാസനും താന്‍ ഉടന്‍ രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന് സൂചന നല്‍കിയിരുന്നു. ജനങ്ങളോട് സംവദിക്കാന്‍ മൊബൈല്‍ ആപ്പും കമല്‍ പുറത്തിറക്കിയിരുന്നു.