രാഹുല്‍ ഗാന്ധിക്ക് അധികാരം കൈമാറിയ ശേഷം രാഷ്ട്രീയത്തില്‍ തുടരില്ലെന്ന സൂചന നല്‍കി സോണിയ ഗാന്ധി. കഴിഞ്ഞ മൂന്ന് വര്‍ഷമായി രാഹുല്‍ ഗാന്ധി പാര്‍ട്ടിയിലും രാഷ്ട്രീയത്തിലും സജീവമായി ഇടപെടുന്നുണ്ടെന്നും അതിനാല്‍ തന്റെ സാന്നിധ്യം ഇനി ആവശ്യമില്ലെന്നും സോണിയ ഗാന്ധി വ്യക്തമാക്കി. രാഹുല്‍ ചുമതലയേറ്റശേഷമാവും പ്രഖ്യാപനമെന്നും സോണിയ ഗാന്ധി ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
കോണ്‍ഗ്രസിനെ പത്തൊമ്പത് വര്‍ഷം നയിച്ച ശേഷമാണ് സോണിയ ഗാന്ധി സ്ഥാനമൊഴിയുന്നത്.നിലവില്‍ യുപിഎ അധ്യക്ഷയും പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമാണ് സോണിയ ഗാന്ധി. എ.ഐ.സി.സി സമ്മേളനം വിളിച്ച് സോണിയയ്ക്ക് പദവികള്‍ നല്‍കുന്നത് സംബന്ധിച്ച് ആലോചനകള്‍ നടക്കാനിരിക്കെയാണ് സോണിയ തന്റെ വിരമിക്കല്‍ തീരുമാനം അറിയിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി നാളെ ചുമതലയേല്‍ക്കും. സ്ഥാനമൊഴിയുന്ന സോണിയ ഗാന്ധി നാളെ വിടവാങ്ങല്‍ പ്രസംഗം നടത്തും.