chennai
ഏകദേശം അമ്പത് സ്ത്രീകളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച 28 കാരനെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണഗിരി സ്വദേശി മാധവന് അറിവളഗനാണ് കഴിഞ്ഞ ദിവസം പോലീസ് പിടിയിലായത്, ബി.എസ്.സി ബിരുദധാരിയാണിയാള്‍.
സ്തീകള്‍ ഒറ്റയ്ക്കുള്ള സമയത്ത് വീടുകളില്‍ കയറി മോഷണം നടത്തിയ ശേഷം അവരെ കത്തികാട്ടി ഭയപ്പെടുത്തിയാണ് ഇയാള്‍ പീഡിപ്പിച്ചിരുന്നത്. ഈ സ്ത്രീകളെ വീണ്ടും പീഡനത്തിനിരയാക്കുതിനു വേണ്ടി പീഡന ദൃശ്യങ്ങള്‍ ഇയാള്‍ ഫോണില്‍ ചിത്രീകരിച്ച് ബ്ലാക്ക്മെയില്‍ ചെയ്തിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.