Skip to main content
Patna

bihar, holy bath, accident

കാര്‍ത്തിക പൂര്‍ണിമ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ബിഹാറില്‍ മൂന്ന് പേര്‍ മരിച്ചു. ബെഗുസരയ് ജില്ലയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.സിമരിയ സ്‌നാനഘട്ടില്‍ പുണ്യസ്‌നാനത്തിനായി ളുകള്‍ കൂട്ടത്തോടെ എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. മീപത്തെ ക്ഷേത്രത്തിലേക്കുള്ള ഇടുങ്ങിയ പാതയില്‍ വച്ചുണ്ടായ തിരക്കില്‍പ്പെട്ടാണു മരണം ഉണ്ടായത്. മരിച്ച മൂന്ന് പേരും എണ്‍പതിനോടടുത്ത് പ്രായമുള്ള സ്ത്രീകളാണ്.

 

 

അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. അപകടത്തില്‍ മരിച്ചവര്‍ക്ക് ബിഹാര്‍ സര്‍ക്കാര്‍ നാലുലക്ഷം രൂപ ദുരിതാശ്വാസമായി പ്രഖ്യാപിച്ചിട്ടുണ്ട്.