ഗുഡ്ഗാവില്‍ രണ്ടാം ക്ലാസ്സുകാരനെ കൊലപ്പെടുത്തിയത് ലൈഗിക ബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ചതിന്

Glint staff
Sat, 09-09-2017 02:22:41 PM ;
Delhi

student-murdered

ഗുഡ്ഗാവിലെ റയാന്‍ സ്‌കൂളില്‍ ഏഴുവയസ്സുകാരനെ കൊലപ്പെടുത്തിയത് ലൈഗിക ബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മച്ചതിന്. സ്‌കൂളിലെ ബസ്സ് കണ്ടക്ടര്‍ അശോക് കുമാറെ(42)ന്നയാളിനെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് വെള്ളിയാഴ്ച അറസ്റ്റ്‌ചെയ്തിരുന്നു.

 

സ്‌കൂളിലെ ശൗച്യാലയത്തില്‍വച്ച് രണ്ടാംക്ലാസ്സ് വിദ്യാര്‍ത്ഥിയായ കുട്ടിയെ ഇയാള്‍ കടന്ന് പിടിക്കുകയും ലൈഗിംക ബന്ധത്തിന് നിര്‍ബന്ധിക്കുകയുമായിരുന്നു. എന്നാല്‍ കുട്ടിയതിനെ എതിര്‍ത്തു. കുതറിയോടാന്‍ ശ്രമിച്ച കുട്ടിയെ മുറിവേല്‍പ്പിച്ചാണ് അശോക് കൊലപ്പെടുത്തിയത്.അതിനുശേഷം ഇയാള്‍ കുട്ടിയെ ആശുപത്രയിലേക്ക് കൊണ്ടുപോകാന്‍ സഹായിക്കുകയും ചെയ്തു.

 

Tags: