Delhi
കൃത്രിമ ബുദ്ധിയെക്കുറിച്ച് പഠിക്കാന്‍ കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേരിക്കയിലേക്ക് പോകുന്നു. അടുത്തദിവസം അമേരിക്കയിലേക്ക് പോകുന്ന അദ്ദേഹം സിലിക്കണ്‍ വാലിയിലെത്തി കൃത്രിമ ബുദ്ധിയെപറ്റി പഠിക്കാന്‍ സമയം മാറ്റിവച്ചിട്ടുണ്ട്.
ഇന്ത്യയെ വെറും സോഫ്റ്റ്‌വെയര്‍ ഭീമാന്മാരാക്കുന്നതിലുപരി കൃത്രിമ ബുദ്ധിയുടെ കാര്യത്തിലും നാനോ ടെക്‌നോളജിയുടെ കാര്യത്തിലും മുന്‍പന്തിയിലെത്തിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്ന് ഒരു കോണ്‍ഗ്രസ്സ് നേതാവ് പ്രതികരിച്ചു. സന്ദര്‍ശനത്തിനിടയില്‍ സെപ്റ്റംബര്‍ 11 ന് കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലും രാഹുല്‍ സംസാരിക്കും.