Bengaluru
കര്‍ണ്ണാടക നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നവരുടെയും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും മക്കളെ നിര്‍ബന്ധമായും
സര്‍ക്കാര്‍ സ്കൂളുകളിലയച്ച് പഠിപ്പിക്കാന്‍ നിര്‍ദേശം. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരമുയര്‍ത്തുന്നതിനു വേണ്ടി കര്‍ണ്ണാടകാ ഡവലപ്പ്മെന്റ് അതോറിറ്റിയാണ് (കെ.ഡി.എ) ഈ നിര്‍ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.
ഇതുള്‍പ്പെടെ 21 നിര്‍ദേശങ്ങളാണ് കെ.ഡി.എ മുന്നോട്ട് വച്ചിരിക്കുന്നത്. നിര്‍ദേശങ്ങളെല്ലാം ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.