അല്‍ഫോന്‍സ് പുത്രന്റെ 'പാട്ടി'ല്‍ ഫഹദും നയന്‍താരയും ഒന്നിക്കുന്നു

Glint Desk
Sat, 19-12-2020 08:53:33 PM ;

ഫഹദ് ഫാസിലും ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും ഒന്നിക്കുന്നു. അല്‍ഫോന്‍സ് പുത്രന്‍ ഒരുക്കുന്ന 'പാട്ട്' എന്ന ചിത്രത്തിലാണ് ഫഹദിന്റെ നായികയായി നയന്‍താര എത്തുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററിലൂടെ അല്‍ഫോന്‍സ് പുത്രന്‍ തന്നെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. പഴയ ഓഡിയോ കാസറ്റിന്റെ മാതൃകയിലാണ് ടൈറ്റില്‍ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഫഹദും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് പാട്ട്. യു.ജി.എം എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ സക്കറിയ തോമസും ആല്‍വിന്‍ ആന്റണിയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംവിധാനം, എഡിറ്റിംഗ്, സംഗീത സംവിധാനം എന്നിവ അല്‍ഫോന്‍സ് പുത്രന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്.

നേരം, പ്രേമം എന്നീ വമ്പന്‍ ഹിറ്റുകള്‍ക്ക് ശേഷം അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് അല്‍ഫോന്‍സ് പുതിയ ചിത്രവുമായിു എത്തുന്നത്. 

 

 

 

Tags: