ലഫ്. കേണല്‍ മോഹന്‍ലാല്‍ അതിര്‍ത്തിയിലേക്ക്: യാത്ര ഔദ്യോഗികം

Fri, 29-11-2013 03:15:00 PM ;

 

ടെറിറ്റോറിയല്‍ ആര്‍മി ട്രൂപ്പിനെ സന്ദര്‍ശിക്കാന്‍ ലഫ്. കേണല്‍ പദവി ലഭിച്ച ചലചിത്ര താരം മോഹന്‍ലാല്‍ കശ്മീരില്‍ പോകുന്നു. ഡിസംബര്‍ രണ്ടു മുതല്‍ അഞ്ചു വരെ അദ്ദേഹം ജമ്മുകശ്മീരിലെ രജോറി ജില്ലയിലെ ഇന്ത്യ-പാക് അതിര്‍ത്തിയായ പൂഞ്ചിന് സമീപം നാരിയയില്‍ ഉണ്ടാവും. ലഫ്. കേണല്‍ എന്ന നിലയില്‍ മോഹന്‍ലാലിനും ടെറിറ്റോറിയല്‍ ആര്‍മി ആസ്ഥാനത്തും അറിയിപ്പ് ലഭിച്ചുകഴിഞ്ഞു. ഓണററി ലഫ്. കേണല്‍ ആയശേഷം ആദ്യമായാണ് ഔദ്യോഗികമായി മോഹന്‍ലാല്‍ അതിര്‍ത്തിയില്‍ പോകുന്നത്.

 

കഴിഞ്ഞ ഡിസംബറിലാണ് അതിര്‍ത്തിയിലെ സൂരക്ഷാ ചുമതലയുമായി ബന്ധപ്പെട്ട് കേണല്‍ ബി.എസ് ബാലിയുടെ നേതൃത്വത്തില്‍ ബറ്റാലിയന്‍ രജോറിയിലേക്ക് പോയത്. കണ്ണൂരിലെ ടെറിട്ടോറിയല്‍ ആര്‍മി ബറ്റാലിയനു കീഴിലാണ്‌ മോഹന്‍ലാല്‍. 

Tags: