മഹാഭാരതം ആനിമേഷന്‍ ചിത്രമായി വീണ്ടും വെള്ളിത്തിരയിലെത്തുന്നു. ജയന്തിലാല്‍ ഗാഡ ഒരുക്കുന്ന ചിത്രം ഡിസംബര്‍ 25-നു പ്രദര്‍ശനത്തിനെത്തും. ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെയുള്ള വന്‍ താരനിരയാണ് ചിത്രത്തില്‍ ഉള്ളത്. ബച്ചന്‍ ഭീഷ്മരുടെ വേഷത്തില്‍ എത്തുമ്പോള്‍ അര്‍ജുനനായി അജയ് ദേവ്ഗണും മനോജ് ബാജ്‌പേയ് യുധിഷ്ഠിരനും സണ്ണി ഡിയോള്‍ ഭീമനും, ജാക്കി ഷ്‌റോഫ് ദുര്യോധനനുമാകുന്നു. അനുപം ഖേറാണ് ശകുനിയായി എത്തുന്നത്. വിദ്യ ബാലനാണ് പാഞ്ചാലിയായി അഭിനയിക്കുക.
അമാന്‍ ഖാനാണ് ഈ ത്രിഡി ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ കൃഷ്ണന്റെ വേഷത്തില്‍ ആരായിരിക്കും എത്തുകയെന്നത് ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ല. ഇതുവരെ നിര്‍മ്മിച്ച അനിമേറ്റഡ് സിനിമകളില്‍ ഏറ്റവും കൂടുതല്‍ പണം ചെലവാകുന്ന സിനിമയായിരിക്കും മഹാഭാരതം എന്നാണ് ബോളിവുഡ് സംസാരം. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനകം തന്നെ പുറത്ത് വന്നിട്ടുണ്ട്.