സനലിന്റെ കൊലപാതകം: ഐ.ജി ശ്രീജിത്ത് അന്വേഷിക്കും; ഡി.വൈ.എസ്.പിയെ സഹായിച്ച ഒരാള്‍ പിടിയില്‍

Glint Staff
Sun, 11-11-2018 11:38:19 AM ;

 നെയ്യാറ്റിന്‍കരയില്‍ യുവാവിനെ ഡി.വൈ.എസ്.പി തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് ഐ.ജി എസ്.ശ്രീജിത്ത് നേരിട്ട് അന്വേഷിക്കും. ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കണമെന്നും നിലവിലെ അന്വേഷണത്തില്‍ ത്യപ്തിയില്ലെന്നും കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുമെന്നും സനലിന്റെ ഭാര്യ വിജി പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.

 

അതിനിടെ ഡി.വൈ.എസ്.പി ഹരികുമാറിനെ രക്ഷപ്പെടാന്‍ സഹായിച്ച ഒരാള്‍ അറസ്റ്റിലായി. തമിഴ്‌നാട് തൃപ്പരപ്പിലെ ടൂറിസ്റ്റ് ഹോം ഉടമ സതീഷ് കുമാറാണ് പിടിയിലായത്. കൊലയ്ക്കുശേഷം ഡി.വൈ.എസ്.പിയും സുഹൃത്ത് ബിനുവും എത്തിയത് സതീഷിനരികിലാണ്. ഇവര്‍ക്ക് സതീഷ് രണ്ട് സിം കാര്‍ഡുകള്‍ എടുത്തുനല്‍കി, ഡ്രൈവറെയും ഏര്‍പ്പാടാക്കി. പ്രതികള്‍ ചൊവ്വാഴ്ച രാവിലെ എട്ടിന് തൃപ്പരപ്പില്‍നിന്നു പോയെന്ന് സതീഷ് പോലീസിനോട് പറഞ്ഞു.

 

 

 

Tags: