Fri, 09-11-2018 11:59:28 AM ;
അഴീക്കോട് എം.എല്‍.എ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. വര്‍ഗീയ പ്രചാരണം നടത്തിയെന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.വി നികേഷ് കുമാറിന്റെ ഹര്‍ജിയിലാണ് നടപടി. ജസ്റ്റിസ് പി ഡി രാജന്‍ അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി. നികേഷ് കുമാറിന് അമ്പതിനായിരം രൂപ കോടതി ചെലവ് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
എന്നാല്‍ കെ.എം ഷാജിയെ അയോഗ്യനാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷിന്റെ ആവശ്യം കോടതി തള്ളി. പകരം വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് കോടതി പറഞ്ഞു.
അതേസമയം ഹൈക്കോടതി വിധിക്കെതിരെ നിയമപരമായി തന്നെ നീങ്ങുമെന്ന് കെ.എം ഷാജി പ്രതികരിച്ചു. നിയമവിദഗ്ധരുമായി ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കും, വിധി റദ്ദാക്കാന്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും കെ.എം ഷാജി പറഞ്ഞു.