കുട്ടനാട്ടില്‍ മഹാശുചീകരണം ആരംഭിച്ചു; പങ്കെടുക്കുന്നത് 60000 പേര്‍

Glint Staff
Tue, 28-08-2018 12:17:35 PM ;

G Sudhakaran, Kuttanad

അറുപതിനായിരത്തിലധികം പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന കുട്ടനാട്ടിലെ മഹാശുചീകരണത്തിന് തുടക്കമായി. ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം കൈനകരിയില്‍ കര്‍ഷകത്തൊഴിലാളിയുടെ വീട് വൃത്തിയാക്കിക്കൊണ്ട്‌ മന്ത്രി ജി. സുധാകരന്‍ നിര്‍വഹിച്ചു. ജില്ലക്ക് പുറമെ നിന്നും പതിനായിരത്തോളം സന്നദ്ധപ്രവര്‍ത്തകരും ബാക്കി ജില്ലയ്ക്കത്ത് നിന്നുമുള്ളവരുമാണ് ശുചീകരണത്തിലേര്‍പ്പെടുന്നത്.

 

വിവിധ ഘട്ടങ്ങളായാണ് ശുചീകരണ യജ്ഞം നടത്തുക. ഇതിനായി വൈദഗ്ധ്യമുള്ളവര്‍ പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പ്രവൃത്തികള്‍ ചെയ്യും. അറ്റകുറ്റപ്പണികള്‍ നടത്താന്‍ ഇലക്ട്രീഷന്‍, പ്ലംബര്‍, ആശാരിപ്പണിക്കാര്‍ ഉള്‍പ്പെടുന്ന സംഘം ഓരോ വാര്‍ഡിലുമുണ്ട്. വീടുകളിലെ അത്യാവശ്യ അറ്റകുറ്റപ്പണികള്‍ ഈ സംഘം നടത്തും. പ്രളയത്തില്‍ വീടുകളില്‍ കയറിയ പാമ്പുകളെ പിടിക്കാന്‍ പ്രത്യേകസംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

 

16 പഞ്ചായത്തുകളിലായി 226 വാര്‍ഡുകളില്‍ ഉള്ളവരെയാണ് പുനരധിവസിപ്പിക്കേണ്ടത്. അതിനുള്ള കര്‍മപദ്ധതി പൂര്‍ത്തിയായി. 30ന് തിരിച്ച് വീടുകളിലേക്ക് പോകാവുന്നവരെ തിരിച്ചയയ്ക്കും. അല്ലാത്തവരെ പ്രത്യേക ക്യാമ്പുകളിലേക്ക് മാറ്റാനാണ് തീരുമാനം.

 

 

Tags: