ഇടുക്കി അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നു

Glint Staff
Fri, 10-08-2018 11:50:52 AM ;

idukki-dam

മഴയും നീരൊഴുക്കും കുറവില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടിന്റെ  അഞ്ചാമത്തെ ഷട്ടറും തുറന്നു. ഇതോടെ പെരിയാര്‍ കുത്തിയൊലിച്ച് ഒഴുകുന്ന സ്ഥിതിയാണുള്ളത്. ചെറുതോണി പട്ടണത്തിന്റെ പലഭാഗങ്ങളും ഇപ്പോള്‍ വെള്ളത്തിനടിയിലായിരിക്കുകയാണ്. ചെറുതോണി പാലം പൂര്‍ണമായും മുങ്ങി. നിലവില്‍ 2401.5 അടിയാണ് ജലനിരപ്പ്. അണക്കെട്ടിന്റെ സംഭരണ ശേഷി 2403 അടിയാണ്.

idukki-dam

ജലനിരപ്പ് ഉയരുന്ന സാഹചര്യമാണുള്ളതെങ്കില്‍ ചെറുതോണിയുടെ അഞ്ചാമത്തെയും അവസാനത്തെയും ഷട്ടറും ഉയര്‍ത്തേണ്ടി വരുമെന്ന് ഉദ്യോഗസ്ഥര്‍ വിലയിരുത്തിയിരുന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിയോട് കൂടിയാണ് നേരത്തെ തുറന്നിരുന്ന മൂന്ന് ഷട്ടറുകള്‍ ഒരുമീറ്ററായി ഉയര്‍ത്തിയത്. എന്നിട്ടും ഡാമിലെ ജലനിരപ്പ് കൂടുന്ന സ്ഥിതായാണ് ഉണ്ടായരുന്നത്. തുടര്‍ന്ന് ഒരുമണിയോട് കൂടി നാലമത്തെ ഷട്ടറും ഉയര്‍ത്തി.

 

ഏകദേശം നാല് മണിയോട് കൂടിയായിരിക്കും തുറന്ന് വിട്ടിരിക്കുന്ന കൂടുതല്‍ വെള്ളം ആലുവ പെരുമ്പാവൂര്‍ കാലടി ഭാഗത്തേക്കെത്തുക. ഇത് ഏത് തരത്തില്‍ പെരിയാറിന്റെ തീരത്തുള്ളവരെ ബാധിക്കുമെന്ന് പറയാന്‍ പറ്റില്ല. തീരത്തുള്ളവരെയെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ടെന്നാണ് എറണാകുളം ജില്ലാ ഭരണകൂടം അറിയിക്കുന്നത്.

Tags: