ഹൈപ്പര്‍ലൂപ്പ് ഗതാഗത സംവിധാനം:കേന്ദ്രം ആറംഗ സമിതിയെ നിയോഗിച്ചു

Gint Staff
Thu, 27-07-2017 05:45:17 PM ;

hyperloop India

രാജ്യത്ത് ഹൈപ്പര്‍ലൂപ്പുള്‍പ്പെടെയുള്ള ആധുനിക അതിവേഗ ഗതാഗത പദ്ധതികളുമായി മുന്നോട്ടു പോകുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ആറംഗ വിദഗ്ധ സമിതിയെ രൂപീകരിച്ചു.  നീതി ആയോഗിന്റെ ശുപാര്‍ശയെ തുടര്‍ന്ന് ഗതാഗത മന്ത്രാലയമാണ് ഈ സമിതിയെ നിയമിച്ചത്. റയില്‍വേയിലെ ഉയര്‍ന്ന മുന്‍ ഉദ്യോഗസ്ഥനാണ് സമിതി അധ്യക്ഷന്‍. യാത്രക്കാരുടെ സുരക്ഷിതത്വത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള സമീപനo സ്വീകരിക്കാനാണ് മന്ത്രാലയം സമിതി യോട് ആവശ്യപ്പെട്ടിട്ടുള്ളത്. പ്രായോഗിക പരീക്ഷണങ്ങളുമായി മുന്നോട്ടുപോകാനും മന്ത്രാലയം സമിതിക്ക് അനുമതി നല്‍കിയിട്ടുണ്ട്.
       

 

ബംഗളുരു മെട്രോ ലഭ്യമാക്കിയ സ്ഥലത്ത് ബിറ്റ്‌സ് പിലാനിയിലെ വിദ്യാര്‍ഥികളുടെ സഹകരണത്തോടെ ആരംഭിച്ചിട്ടുള്ള ഹൈപ്പര്‍ലൂപ്പ് വണ്‍ കമ്പനി ഇതിനകം മണിക്കൂറില്‍ 460 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഹൈപ്പര്‍ ലൂപ്പ് പ്രോട്ടോ ടൈപ്പ് (മാതൃക ) വികസിപ്പിച്ചെടുത്തിട്ടുണ്ട്. ആ മാതൃകയ്ക്ക് അടുത്ത മാസം 27 ന് കാലിഫോര്‍ണിയില്‍ ടെസ്ലെ കമ്പനി ഉടമ ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തില്‍ നടക്കുന്ന സേപസ് എക്‌സ് മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള യോഗ്യത ലഭിച്ചിട്ടുണ്ട്.  രാജ്യം ഹൈപ്പര്‍ ലൂപ്പ് ഗതാഗത മാര്‍ഗ്ഗം സ്വീകരിക്കണമെന്ന ആവശ്യവുമായിഹൈപ്പര്‍ ലൂപ്പ് വണ്‍ കമ്പനി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടായിരുന്നു.
     

 

ഹൈപ്പര്‍ ലൂപ്പ്, മെട്രിനോ തുടങ്ങി വിവിധ പദ്ധതികളിലൂടെ ഗതാഗത സംവിധാനത്തെ ആധുനികവത്ക്കരിക്കണമെന്നാണ് നീതിആയോഗിന്റെ  ശുപാര്‍ശ.ഈ പശ്ചാത്തലത്തില്‍ കാസര്‍കോഡ്  തിരുവനന്തപുരം ഹൈവേ, തിരുവനന്തപുരം മോണോ റെയില്‍ എന്നീ പമ്പതികളുമായി മുന്നോട്ടു പോകേണ്ടതുണ്ടോ എന്നത് പുനപ്പരിശോധനയ്ക്ക് വിധേയമാക്കാവുന്നതാണ്. ഈ പദ്ധതികളുമായി മുന്നോട്ടു പോകുന്ന പക്ഷം അവയുടെ പണി ആരംഭിക്കുന്നതിനു മുന്‍പു തന്നെ അവ കാലഹരണപ്പെടാന്‍ സാധ്യതയുണ്ട്.
       

 

ഹൈപ്പര്‍ ലൂപ്പ് സംവിധാനത്തിനാവശ്യമായ ഭുമിക്കടിയിലൂടെയുള്ള തുരങ്ക നിര്‍മ്മിതി പുത്തന്‍സങ്കേതിക വിദ്യയിലൂടെ നിഷ്പ്രയാസം സാധ്യമാക്കാവുന്നതാണെന്ന് തന്റെ ബോറിംഗ് കമ്പനിയുടെ വൈദഗ്ധ്യത്തെ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് ഇലോണ്‍ മസ്‌ക് പറയുന്നു. ഇലക്ട്രോണിക് പോഡുകളുടെ സമ്മര്‍ദ്ദത്തിലാണ് തുരങ്കത്തിലൂടെ വാഹനങ്ങള്‍ അതിവേഗം നീങ്ങുക .ഈ തുരങ്കത്തിലേക്ക് ലിഫ്റ്റ്മാര്‍ഗ്ഗം കാറ്  പ്രവേശിക്കുന്നതെങ്ങനെയാണെന്ന് നിര്‍മ്മാണം പൂര്‍ത്തിയായ ഒരു പ്രവേശന കവാടത്തില്‍ കാര്‍ കയറ്റുന്നതിന്റെ വീഡിയോ ഇലോണ്‍ മസ്‌ക് ബുധനാഴ്ച പുറത്തു വിടുകയുണ്ടായി.റോഡില്‍ ഒരു പ്രത്യേക സ്ഥലത്ത് കാര്‍ നിര്‍ത്തുമ്പോള്‍ ലിഫ്റ്റ് താഴേക്ക് പോകുന്ന വിധമാണ് ആ സംവിധാനം തയ്യാറാക്കിയിട്ടുള്ളത്.

 

to read more click

http://lifeglint.com/content/locusglint/1707242/hyperloop_elon_musk_solu...

http://lifeglint.com/content/locusglint/1707221/elon_musk_hyperloop-comp...

Tags: