അജ്ഞതയെ അപരാധമായോ കുറ്റമായോ കാണരുത് .സ്പീക്കർ ഷംസീർ ഗണപതിയെക്കുറിച്ച് നടത്തിയ പരാമർശം തികഞ്ഞ അജ്ഞത കൊണ്ടാണ്. അജ്ഞതയുള്ളവരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിക്കണം'. അവർക്കെതിരെ പ്രതിഷേധിക്കുകയല്ല വേണ്ടത്. പ്രതീകവും വിഗ്രഹവുമൊക്കെ സൂചിപ്പിക്കുന്നത് ജീവിതം മെച്ചമാക്കുന്നതിനുള്ള ചില തത്വങ്ങളെയാണ് . അതുപോലെ, മിത്തുകൾ ആകർഷകങ്ങളായ പൊതികളാണ്. പൊതികൾക്കുള്ളിൽ ഭദ്രമായി സൂക്ഷിച്ചിട്ടുള്ളതാണ് തത്വം. അതിനെ കണ്ടെത്തുമ്പോഴാണ് അതിലെ ശാസ്ത്രീയത വെളിവാകുന്നത്. നുറു ശതമാനം ശ്രദ്ധയിൽ ഏത് പ്രവർത്തിയിൽ ഏർപ്പെട്ടാലും അത് തടസ്സമില്ലാതെ വിജയിക്കും. പരിപൂർണ്ണ ശ്രദ്ധയുടെ പ്രതീകമാണ് വിഘ്നേശ്വരനായ ഗണപതി. ഗണപതി എന്ന വാക്കിലെ 'ഗ' എന്ന അക്ഷരം മുതൽ ഈ പ്രതീകം ശാസ്ത്രത്തെ ഗർഭം ധരിക്കുന്നു .അത് അറിയണമെങ്കിൽ സംസ്കൃതം വശം ഉണ്ടാകണം. ഇതിന്റെയൊക്കെ അഭാവത്തിലാണ് ഷംസീർ അബദ്ധപ്രസ്താവന നടത്തിയത്. അജ്ഞത ഉള്ളവരോട് സഹതാപമാണ് വേണ്ടത്, പ്രതിഷേധം അല്ല.
Wed, 26-07-2023 09:26:49 PM ;